ശ്രീപ്രിയ ശ്രീകാന്തിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു
കൊല്ലം : ശ്രീമതി ശ്രീപ്രിയ ശ്രീകാന്തിന്റെ പ്രഥമ കവിതാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങ് നെടുമ്പന ഗാന്ധിഭവന് സ്നേഹാലയത്തില് നടന്നു. കൊല്ലം എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രകാശന ചടങ്ങ് നടന്നത്. ഗാന്ധിഭവന് സ്നേഹാലയം ചെയര്മാന് ശ്രീ. സുരേഷ് സിദ്ധാര്ത്ഥ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരവും ഡബ്ബിംഗ് ആര്ട്ടിസ്റ്റുമായ പ്രൊഫ. അലിയാര്കുഞ്ഞ് പുസ്തകം പ്രകാശനം ചെയ്തു. കുഞ്ഞുണ്ണിമാഷ് പുരസ്കാര ജേതാവും മാധ്യമ പ്രവര്ത്തകനുമായ ശ്രീ. ബിനു മുരളീധരന് ആദ്യ പ്രതിക ഏറ്റുവാങ്ങി.
കൊല്ലം എഴുത്തുകൂട്ടം സെക്രട്ടറി ശ്രീമതി പ്രീത ആര് നാഥ് സ്വാഗതം ആശംസിച്ചു. ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ശ്രീമതി ലക്ഷ്മി രമേശ് കവിതാലാപനം നടത്തി. അഡ്വ. കെ.പി. സജിനാഥ് മുഖ്യപ്രഭാഷണം നടത്തി. ശ്രീ. അനീഷ് കെ അയിലറ പുസ്തക പരിചയം നിര്വഹിച്ചു.ശ്രീമതി പ്രസന്ന രാമചന്ദ്രന്, ശ്രീ. ഷിബു റാവുത്തര്, ശ്രീ. എസ്. അനില്കുമാര്, ശ്രീമതി കവിതാകുമാരി, ശ്രീ. പ്രമോദ് കുഴിമതിക്കാട് എന്നിവര് ആശംസകള് നേര്ന്നു.ഗ്രന്ഥകാരി ശ്രീമതി ശ്രീപ്രിയ ശ്രീകാന്ത് മറുപടി പ്രസംഗം നടത്തി. കൊല്ലം എഴുത്തുകൂട്ടം ജോയിന്റ് സെക്രട്ടറി ശ്രീ മുഹമ്മദ് ഷെരീഫ് നന്ദി രേഖപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.