" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന് ആസിഫ് അലി
ദുബായ് : നമ്മുടെ ദുബായ് തിരിച്ചുവരുമെന്നും പ്രതിസന്ധികളെ തരണം ചെയ്യുമെന്നും നടന് ആസിഫ് അലി. താന് അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രതിസന്ധി, ഗള്ഫ് രാജ്യങ്ങളിലെ ഈ സംഘര്ഷ സാഹചര്യങ്ങളാണ്. പ്രളയവും കൊവിഡും നേരിട്ടവര് ഇതും അതിജീവിക്കുമെന്നും ആസിഫ് അലി ദുബായില് , ജയ്ഹിന്ദ് ന്യൂസിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തനിക്ക് ഏറെ സൗഹൃദങ്ങളുള്ള നാടാണ് യുഎഇ. വര്ഷങ്ങളായി വന്നിറങ്ങി താമസിക്കുന്ന നാട്. ദുബായ് എയര്പോര്ട്ടിലെ എമിഗ്രേഷനില് വെറുതെ നിന്ന് മുഖം സ്കാന് ചെയ്താല്, സ്വന്തം പേര് തെളിഞ്ഞ് വരും. ഇത് കാണുമ്പോള് വലിയ സന്തോഷമാണ്. എളുപ്പത്തില് വീസാ നടപടികള് പൂര്ത്തീയാക്കുന്ന നഗരം. അത് വലിയൊരു നേട്ടമാണ്. തനിക്ക് ആദ്യകാലങ്ങളില് ഗോള്ഡണ് വീസ തന്ന രാജ്യമാണ് യുഎഇ. ഇപ്പോഴത്തെ ഈ പ്രതിസന്ധിയില് എല്ലാവര്ക്കും മാനസിക പിന്തുണ നല്കാനാണ് എന്നെ കൊണ്ട് സാധിക്കുക. ഇങ്ങിനെ ഒരു ദുബായ് ലൈഫ് താന് ആദ്യമായാണ് കാണുന്നത്. യുദ്ധവും പ്രത്യാഘാതങ്ങളും മൂലം പലരും നാട്ടിലേക്ക് മടങ്ങാന് വരെ തയ്യാറായിരുന്നു. നിക്ഷേപങ്ങള് സംബന്ധിച്ചും നാട്ടില് കുടുങ്ങി പോയവര് തിരിച്ചു വരുന്നതിനെ കുറിച്ചും എല്ലാം ആശങ്കപ്പെട്ട കാലമായിരുന്നു അത്. നാട് വിട്ട് ഇവിടെ വന്നവര് ഇത്രയും നേട്ടങ്ങള് സ്വയം നേടിയെടുത്തവരാണ്. വലിയ കൂട്ടായ്മകളുള്ള നാടാണിത്. പരസ്പരം സഹായിച്ചും സഹകരിച്ചും നമ്മള് ഇതെല്ലാം അതിജീവിക്കും. അത്തരം മനസുള്ളവരാണ് മലയാളികളെന്നും ആസിഫ് അലി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.