രണ്ടുദിവസമായി ആശ്വാസം; സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വിലയറിയാം
റെക്കോർഡ് കുതിപ്പിന് ശേഷം സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില ഒരു ലക്ഷത്തി പതിനാലായിരത്തിലേക്ക് താഴേക്ക് എത്തി. മുൻ ദിവസങ്ങളിലെ വൻ വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റമില്ലെങ്കിലും, വിവാഹസീസണിൽ സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിപണിയിലെ ഈ വിലക്കുറവ്. അതേസമയം സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്.
കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 75 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,320 രൂപയായി. പവന് 600 രൂപ കുറഞ്ഞതോടെ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,14,560 രൂപയാണ്. കഴിഞ്ഞ ദിവസം ഇത് 1,15,160 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്നാണ് ഇപ്പോൾ വില നേരിയ തോതിൽ താഴേക്ക് ഇറങ്ങുന്നത്.
സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിയുടെ വില 285 രൂപയായി തുടരുന്നു. 10 ഗ്രാം വെള്ളിക്ക് 2,850 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.