'കോടിയേരി മരിച്ച ശേഷം ക്രൂരമായ അവഗണന, നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ല'; പരോക്ഷ വിമര്‍ശനവുമായി വിനോദിനി കോടിയേരി
തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാർട്ടി ഉന്നത നേതൃത്വത്തിൽ നിന്നും തങ്ങളുടെ കുടുംബത്തിന് നേരിടേണ്ടി വന്നത് ക്രൂരമായ അവഗണനയെന്ന് ഭാര്യ വിനോദിനി കോടിയേരി. കോടിയേരിയുടെ മരണശേഷം പാർട്ടി നേതാക്കൾ ആരും തന്നെ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്ന് വിനോദിനി തുറന്നടിച്ചു. 'പച്ചക്കുതിര' മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലുകൾ അവർ നടത്തിയത്.
നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് വിനോദിനിയുടെ പരോക്ഷ വിമർശനങ്ങളെന്നാണ് സൂചന. കേരളത്തിൽ പാർട്ടിയുടെ പ്രധാന പദവി വഹിക്കുന്ന ആ പൊളിറ്റ് ബ്യൂറോ അംഗം, തങ്ങൾ അടിയന്തര ആവശ്യങ്ങൾക്ക് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്ന് വിനോദിനി പറയുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരിക്കൽ പോലും അദ്ദേഹം കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കാൻ തയ്യാറായിട്ടില്ലെന്നും അവർ അഭിമുഖത്തിൽ സങ്കടത്തോടെ വ്യക്തമാക്കുന്നു.
പാർട്ടിക്കായി ജീവിതം ഉഴിഞ്ഞുവെച്ച അന്തരിച്ച ജനപ്രിയ നേതാവിന്റെ കുടുംബത്തിൽ നിന്ന് തന്നെയുണ്ടായ ഈ പരസ്യ പ്രതികരണം ഇതിനോടകം തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും ഈ അഭിമുഖം വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.