'പദവിക്ക് ചേരാത്ത പക്വതക്കേട്; ചടങ്ങ് മോശമാക്കേണ്ടെന്ന് കരുതി ക്ഷമിച്ചു'; മിഠായി വിവാദത്തിൽ മുരളീധരനെതിരെ തുറന്നടിച്ച് മന്ത്രി കെ.എ. തുളസി
തിരുവനന്തപുരം: മിഠായി വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വി. മുരളീധരൻ എം.എൽ.എക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മന്ത്രി കെ.എ. തുളസി. ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി പദവിയിൽ ഇരിക്കുന്നയാൾ ഇതിലും എത്രയോ പക്വതയോടെയായിരുന്നു പെരുമാറേണ്ടിയിരുന്നതെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എ സ്വീകരിച്ച ശൈലി ഒട്ടും ശരിയായില്ലെന്നും മന്ത്രി തുറന്നടിച്ചു.
പൊതുവേദിയിൽ വെച്ചുണ്ടായ എം.എൽ.എയുടെ പ്രവൃത്തി തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക ചടങ്ങിന്റെ അന്തരീക്ഷം മോശമാക്കേണ്ട എന്ന് കരുതി മാത്രമാണ് താൻ ആ സമയത്ത് പരസ്യമായ പ്രതികരണത്തിന് മുതിരാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.